വിജയൻ എന്ന ദുരന്ത മുഖ്യൻ ഒടുവിൽ ബിജെപിയുടെ ക്വട്ടേഷൻ സംഘത്തേയും കുട്ടി കുഴൽനാടനെ കുടുക്കാൻ ഇറങ്ങിയിരിക്കുകയാണ്. മാത്യു കുഴൽനാടനെ കുടുക്കാൻ വേണ്ടി ചിന്നക്കനാൽ റിസോർട്ട് കേസുമായാണ് വിജയനും വീണയും മോദിയേയും കൂട്ടുപിടിച്ചു വരുന്നത്.
വാർത്ത ഇങ്ങനെ:ചിന്നക്കനാലിൽ സർക്കാർ ഭൂമി കയ്യേറി റിസോർട്ട് നിർമിച്ചെന്ന ആരോപണത്തിൽ മാത്യു കുഴൽനാടൻ എം.എൽ.എക്കെതിരെ ഇ.ഡി അന്വേഷണം. നേരത്തെ ഈ വിഷയത്തിൽ വിജയൻ്റെ വിജിലൻസ് കേസെടുക്കുകയും കുഴൽനാടൻ ഉൾപ്പെടെയുള്ളവരെ പ്രതിചേർക്കുകയും ചെയ്തിരുന്നു എങ്കിലും ഒരു കൂക്കയും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇതിനെ തുടർന്നാണ് പാത്തും പതുങ്ങിയും വിജയൻ അന്വേഷണം മോദിയുടെ വക ഇ ഡിക്ക് എത്തിച്ചു കൊടുത്തത്. ചങ്ക് വിജയൻ പറഞ്ഞാൽ മോദി മച്ചാന് വേറേ സംശയമൊന്നുമില്ല തന്നെ ഇഡി കേസിൽ കുഴൽനാടനെ ഉടൻ ചോദ്യം ചെയ്യാനും തീരുമാനിച്ചു. സ്‌ഥലത്തിന്റെ മുൻ ഉടമയെ ചോദ്യം ചെയ്തു. 50 സെൻ്റ് സർക്കാർ ഭൂമി കയ്യേറിയാണ് റിസോർട്ട് നിർമിച്ചതെന്നും കയ്യേറ്റമെന്നറിഞ്ഞിട്ടും പോക്കുവരവ് നടത്തിയെന്നും വിജിലൻസ് കണ്ടെത്തിയിരുന്നു. അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ, ക്രിമിനൽ ഗൂഡാലോചന, വഞ്ചന, വ്യാജ രേഖ ചമയ്ക്കൽ തുടങ്ങിയ കുറ്റങൾ ചുമത്തി വിജിലൻസ് റജിസ്‌റ്റർ ചെയ്ത കേസിന്റെ ചുവടുപിടിച്ചാണ് ഇഡി അന്വേഷണം.റിസോർട്ട് കൈമാറ്റത്തിലെ കള്ളപ്പണമിടപാടുകളാണ് ഇഡി പരിശോധിക്കുന്നത്. വിജിലൻസ് കേസിലെ എട്ടാംപ്രതി ജെയ്മോൻ ജോസഫ്, ഒൻപതാം പ്രതി യൂസഫ്, പത്താം പ്രതി ജെന്നിഫർ എന്നിവരെ ആദ്യഘട്ടത്തിൽ ചോദ്യം ചെയ്‌തു. മുൻ ഉടുമ്പൻചോല തഹസിൽദാർ പി.കെ. ഷാജിയാണ് വിജിലൻസ് കേസിലെ ഒന്നാംപ്രതി. കുഴൽനാടൻ എംഎൽഎ പതിനാറാം പ്രതിയാണ്. ചിന്നക്കനാൽ വില്ലേജിൽ 34/1 സർവെ നമ്പറിൽ ഉൾപ്പെട്ട ഭൂമിയോട് ചേർന്നുള്ള അൻപത് സെന്റ് സർക്കാർ ഭൂമിയാണ് കയ്യേറി റിസോർട്ട് നിർമിച്ചത്
ഇഡി അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്ന് മാത്യു കുഴൽനാടൻ പ്രതികരിച്ചു. അന്വേഷണം നേരിടാനും തയ്യാർ. ആരോപണങ്ങളെക്കുറിച്ച് ജനങ്ങളോട് വിശദീകരിക്കേണ്ട ബാധ്യത തനിക്കുണ്ടെന്നും കുഴൽനാടൻ പറഞ്ഞു.
കുഴൽനാടന്റെ കള്ളപ്പണ ഇടപാടിൽ നേരത്തെ സംശയമുണ്ടെന്ന് സിപിഐ ഇടുക്കി മുൻ ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമൻ. കുഴൽനാടന്റെ വരവും ചെലവും ദുരൂഹമാണ്. മുഖ്യമന്ത്രിയെ വേട്ടയാടാൻ ഇ.ഡിയെ മാടിവിളിച്ച കുഴൽനാടനുള്ള സ്വാഭാവിക തിരിച്ചടിയാണ് ഇ.ഡി. അന്വേഷണമെന്ന് ശിവരാമൻ മനോരമ ന്യൂസിനോട് പറഞ്ഞു
കയ്യേറ്റമാണെന്ന് തിരിച്ചറിഞ്ഞിട്ടും ഭുമിയുടെ പോക്കുവരവും കെട്ടിട നിർമാണ അനുമതിയടക്കം നൽകിയ ചിന്നക്കനാൽ മുൻ പഞ്ചായത്ത് സെക്രട്ടറി കെ. ജെ. മനോജ് ബാബു,മുൻ വില്ലേജ് ഓഫിസർ സുനിൽ കെ പോൾ എന്നിവരും പ്രതി പട്ടികയിലുണ്ട്. ഇവരും വരും ദിവസങ്ങളിൽ ഇഡിയുടെ ചോദ്യമുനയിലെത്തും.
മാത്യു കുഴൽനാടനെ കുടുക്കാൻ വിജയന് മുന്നിലുള്ള അവസാനത്തെ വഴിയാണ് ഇഡി. സാധാരണ പെണ്ണുകേസാണ് പാർട്ടി ലൈൻ. എന്തുകൊണ്ടോ വിജയൻ ആ പണിക്ക് നിന്നില്ല. അതിനും കാരണമുണ്ട്. അങ്ങനെ കുഴൽനാടനെ നാറ്റിക്കാൻ പോയാൽ ചിലപ്പോൾ സി പി എമ്മിൻ്റെ മൊത്തം നേതാക്കളും ഒളിവിപ്ലവം നടത്തിയെന്ന് തെളിയിക്കാൻ മിടുക്കൻ വക്കീലായ മാത്യു കുഴൽനാടനെങ്ങാനും ഇറങ്ങി പുറപ്പെട്ടാലോ എന്ന് വിജയൻ പേടിച്ചു പോയി.അല്ലങ്കിൽ തന്നെ വിജയൻ്റെ ഭൗതീക ശരീരം മാത്രമാണ് സിപിഎമ്മിലുള്ളത്. ആത്മാവും മനസ്സും ഒക്കെ ആർഎസ്എസിലാണ്. ആ വിഷയത്തിൽ നാറിയാൽ തൻ്റെ ആത്മീയ പ്രസ്ഥാനത്തെ കൂടി കുഴൽ നാടൻ നാറ്റിച്ചുകളയുമോ എന്ന് വിജയൻ പേടിച്ചു. കെ.സുധാകരൻ കഴിഞ്ഞാൽ വിജയന് ഏറ്റവും പേടി മാത്യു കുഴൽനാടനെയാണ്. ശശി തരൂരിനെ പോലെയുള്ള ബൃഹന്നളകൾ ഒക്കെ ലിപ്സ്റ്റിക്കിട്ട് നിൽക്കുമ്പോൾ സുധാകരനും മാത്യുവും രാഹുൽ മാങ്കുട്ടവും ഒക്കെ കേറി മേഞ്ഞുകളയുമെന്ന് വിജയനറിയാം. സുധാകരൻ ശാരീരിക അവശതകൾ നേരിടുന്നതിനാൽ ചിലപ്പോൾ പഴയതുപോലെ പ്രത്യേക ഏക്ഷൻ എടുത്ത് പ്രത്യേക ശബ്ദത്തോടെ തലോടാൻ ഒന്നും വരില്ലെന്ന് വിജയന് ഉറപ്പാണ്. മാത്രമല്ല ഇന്ദ്രനും ചന്ദ്രനുമൊന്നും പഴയപോലെ ചീള് കേസൊന്നും പിടിക്കുന്നില്ലാത്തതിനാൽ വിജയന് പേടി കൂടാതെ നടക്കാം. പിന്നെ ബിഷപ്പുമാർക്കും പ്രേമചന്ദ്രൻ എം പിക്കും മാതൃഭൂമി പത്രാധിപരായിരുന്ന ബഹു.ഗോപാലകൃഷ്ണൻ സാറിനുമൊക്കെ തന്നെക്കാൾ മാന്യതയും മര്യാദയും ആദർശപരമായ ആഢ്യത്വവും ഉള്ളതിനാൽ തിരികെ തന്നെ നികൃഷ്ട ജീവിയെന്നോ, പരനാറി എന്നോ, എടോ വിജയാ എന്നോ ഒന്നും വിളിക്കില്ലെന്നും വിജയന് ബോധ്യമുണ്ട്. പണ്ടേപ്പോലെ കടക്ക് പുറത്തെന്നൊക്കെ അലറിയാൽ റിപ്പോർട്ടർ ചാനലിലെ നാണവും മാനവും കെട്ട കൂതറ കൂലിപ്പണിക്കാരും ചില മാധ്യമബ്രോയ്ലർ കുഞ്ഞുങ്ങളും ഗർഭം സ്പെഷൽ മാധ്യമ പിള്ളേരും ഓടിയെങ്കിലായി. ഇന്നാണെങ്കിൽ പി.കെ.ശശി പോലും തിരിഞ്ഞ് നിന്ന് പോടാ പുല്ലേ എന്ന് പറയും. ഇവിടെ ജനം നട്ടം തിരിയുമ്പോഴും വിജയൻ മുഖ്യമന്ത്രിക്കസേരയിലിരിക്കുന്നത് ജനത്തിൻ്റെ കഴിവുകേടുകൊണ്ടല്ല, മറിച്ച് ഒരു പാട് ദുരന്തങ്ങളെ ക്ഷമയോടെ അതിജീവിച്ച പാരമ്പര്യം ഉള്ളതുകൊണ്ടാണ്. സ്വന്തം ഭരണ ഗതികേട് മറയ്ക്കാൻ ഗോവിന്ദച്ചാമിയെ വരെ ജയിൽ ചാടിക്കാൻ വരെ മാത്രമുള്ള കഴിവേ വിജയനുള്ളൂ. അതു കൊണ്ടാണ് സ്വന്തം കക്ഷത്തിലിരുന്ന വിജിലൻസ് വകുപ്പ് ഇരുന്നും കിടന്നും മലർന്നു കിടന്നും പരിശോധിച്ചിട്ടും കാണാത്ത വെറും 53 സെൻ്റ് ഭൂമി കണ്ടെത്താൻ ഒളിച്ചും പാത്തും ഡൽഹിയിൽ പോയി തിരുമ്മിക്കൊടുത്ത് ഇഡിയേയും കൂട്ടി വിജയൻ ഇരട്ടക്കുഴൽ നാടന് മുന്നിലേക്ക് വിട്ടത്. എന്നിട്ട് വാതിലിന് പിന്നിൽ ഒളിച്ചു നിൽപാണ്. വിജയൻ ഇനിയാണ് അറിയാൻ പോകുന്നത് മാത്യു കുഴൽ നാടൻ മാത്രമാണോ അതോ നല്ല ഒന്നാം തരം ഡബിൾ ബാരൽ ലീഗൽ ഗണ്ണാണോ എന്ന്.
From now on, Vijaya will be different... Vijayan will jump into the well to save Veena by making her fly away...